നെന്മാറ : പുഴകളിലും മറ്റു പൊതു ജലാശയങ്ങളിലും സൂക്ഷിച്ചു വരുന്ന ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും മത്സ്യ ത്തൊഴി ലാളികളുടെ സ്ഥിരവരുമാനം ഉറപ്പുവരുത്തുന്നതി നുമായി ഫിഷ റീസ് വകുപ്പ് നടത്തിവരുന്ന റാഞ്ചിംഗ് / മത്സ്യവിത്ത് നിക്ഷേ പ പദ്ധതിയ്ക്ക് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളി ല്‍ തുടക്കമായി . നെന്മാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടി റിസര്‍വോയറില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പരിപാടി നെന്മാറ എം.എല്‍.എ. കെ.ബാബു ഉദ്ഘാടനം ചെയ്തു.
പെരുവമ്പ് ഗ്രാമപഞ്ചായത്തിലെ പാലത്തുള്ളി കടവില്‍ മത്സ്യക്കു ഞ്ഞുങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകു മാരി നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വി. മുരുകദാ സ് പെരുമാട്ടി പഞ്ചായത്തിലെ കമ്പാലത്തറയില്‍ മത്സ്യക്കുഞ്ഞു ങ്ങളെ നിക്ഷേപിച്ചു.
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ പുഴ ക്കല്‍പ്പടി കടവില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പരിപാടി ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.എന്‍. ഷാജു ശങ്കര്‍ നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതി നിധികളും മത്സ്യത്തൊഴിലാളി പ്രതിനിധികളും പരിപാടികളില്‍ പങ്കെടുത്തു.