കുമരംപുത്തൂര്‍ :ഡിവൈഎഫ്ഐ കുമരംപുത്തൂര്‍ മേഖല കമ്മി റ്റിയുടെ നേതൃത്വത്തില്‍ വെള്ളപ്പാടത്തിന്റെ നെല്‍കൃഷിയിറക്കു ന്നതി ന്റെ വിത്തിറക്കല്‍ ജില്ലാ സെക്രട്ടറി ടിഎം ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെസി റിയാസുദ്ദീന്‍,ശ്രീരാജ് വെള്ളപ്പാ ടം, സി പിഎം ലോക്കല്‍ സെക്രട്ടറി ജി സുരേഷ്കുമാര്‍,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ രാജീവ് നടക്കാവില്‍,ഐലക്കര മുഹമ്മദാലി, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി മുഹമ്മദ് ഷനൂബ്,മേഖല പ്രസിഡന്റ് അനൂപ്,കര്‍ഷകരായ കാരിക്കല്‍ ചാമി,ഐപ്പ് തുടങ്ങി യവര്‍ പങ്കെടുത്തു.വെള്ളപ്പാടം പാടശേഖര സമിതിക്ക് കീഴിലെ ഒരേക്കര്‍ വയല്‍ പാട്ടത്തിനെടുത്താണ് നെല്‍കൃഷി ആരംഭിച്ചിരി ക്കുന്നത്.അത്യുപാദന ശേഷിയുള്ള പൊന്മണി വിത്താണ് വിതച്ച ത്.കോവിഡ് കാലാനന്തരം ഭക്ഷ്യക്ഷാമുണ്ടാകാതരിക്കാന് ഡിവൈ എഫ്ഐ ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായാണ് കുമരംപുത്തൂരിലെ വെള്ളപ്പാടത്ത് യുവത നെല്‍കൃഷി ആരംഭിച്ചത്.