മണ്ണാര്‍ക്കാട്:കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് മണ്ണാര്‍ ക്കാട് നിയോജകമണ്ഡലംമുസ് ലിം ലീഗ് നേതൃയോഗം ആവശ്യ പ്പെട്ടു.രോഗവ്യാപനം തടയുന്നതിനുംകൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം പടരുന്നതിലുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും പരി ശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആന്റിജന്‍ പരിശോ ധന കിറ്റുകളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും ക്ഷാമം പരി ഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യ ത്തില്‍ കൂടുതല്‍ പേരെ പരിശോധനക്ക് വിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പഞ്ചായത്ത് തലങ്ങളില്‍ സുരക്ഷാ മുന്‍കരുതലോടു കൂടിയ സ്‌ക്രീനിങ്ങ് സെന്റ റുകളും സഞ്ചരിക്കുന്ന കോവിഡ് പരിശോധന യൂണിറ്റും ഏര്‍പ്പെടു ത്തണമെന്നും വേണ്ടത്ര ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കണ മെന്നും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എ.സലാം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍,ജില്ലാ ഭാരവാഹികളായ എന്‍.ഹംസ,ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍,റഷീദ് ആലായന്‍, മണ്ഡലം ട്രഷറര്‍കറൂക്കില്‍ മുഹമ്മദലി,കെ.ആലിപ്പു ഹാജി, എം.പി.എ.ബക്കര്‍,റഷീദ് മുത്തനില്‍,എം.കെ.ബക്കര്‍, ഹുസൈന്‍ കളത്തില്‍,ആലായന്‍ മുഹമ്മദലി, സി.ഷഫീഖ് റഹ്മാന്‍,ഹുസൈന്‍ കോളശ്ശേരി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!