പാലക്കാട്: ജില്ലയിലെ കോവിഡ് ചികിത്സക്കായി ഫസ്റ്റ് ലൈ ന്‍ ട്രീറ്റ്‌മെന്റ് ടെന്ററുകളില്‍ എന്‍.എച്ച്.എം വഴി നിയമിച്ചത് 591 ജീവനക്കാരെ. കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ കുറവ് നികത്തുന്നതിന് വിവിധ തസ്തികകളിലേക്കായി ഓണ്‍ലൈ ന്‍ അപേക്ഷ ക്ഷണിച്ചാണ് ജീവനക്കാരെ തിരഞ്ഞെടുത്തത്. ഡോക്ട ര്‍, സ്റ്റാഫ് നഴ്‌സ്, മോളിക്യുലാര്‍ ലാബ് ടെക്‌നീഷ്യന്‍, ലാബ് ടെക്‌നീ ഷ്യന്‍, ലാബ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്കാണ് നിയമനം നടത്തിയത്. 4300 ഓളം അപേക്ഷകളാണ് എല്ലാ തസ്തികകളിലേക്കുമായി ലഭിച്ചത്. അതില്‍ നിന്നും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കൂടിക്കാഴ്ച നട ത്തി തിരഞ്ഞെടുക്കുകയായിരുന്നു. മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് ആവശ്യത്തിന് ഉദ്യോഗാര്‍ത്ഥികള്‍ എത്താത്തതിനെ തുടര്‍ന്ന് വീണ്ടും ഇന്റര്‍വ്യു നടത്തുകയും റാങ്ക് ലിസ്റ്റ് ആരോഗ്യകേരളം വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
നിലവില്‍ ആറ് ഡോക്ടര്‍മാര്‍, 86 സ്റ്റാഫ് നഴ്‌സ്, 16 മോളിക്യുലാ ര്‍ ലാബ് ടെക്‌നീഷ്യന്‍, 25 ഫാര്‍മസിസ്റ്റ്, 17 ലാബ് ടെക്‌നീഷ്യന്‍, 8 ലാബ് അസിസ്റ്റന്റ്, 21 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, 412 ക്ലീനിംഗ് സ്റ്റാഫ് തുടങ്ങിയവരുടെ ലിസ്റ്റ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളി ലേക്ക് നല്‍കിയിട്ടുണ്ട്. കൂടുതല്‍ ജീവനക്കാരെ ആവശ്യമുണ്ടെ ങ്കില്‍ അതത് സ്ഥാപനങ്ങള്‍ക്ക് നേരിട്ട് എച്ച്.എം.സി വഴി നിയ മിക്കാം. ഇവര്‍ക്കുള്ള വേതനം എന്‍.എച്ച്.എം നല്‍കും.
രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ആദ്യഘട്ട ത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പോകുന്ന 45 കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്കും (ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റേ ര്‍സ്) താലൂക്ക് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലേ ക്കുമാണ് നിയമനം നടത്തുന്നത്. ഇതിനുപുറമെ 14 സാമൂഹികാ രോഗ്യ കേന്ദ്രങ്ങളിലേക്ക് ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കായി ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാരെയും പെരുമാട്ടി, ഒഴലപ്പതി, വണ്ണാമട, മുതലമട പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കീഴി ലെ ചെക്‌പോസ്റ്റുകളിലേക്കും അതിര്‍ ത്തി പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടേയും തസ്തികകള്‍ അനുവദിച്ചുനല്‍കിയിട്ടുണ്ട്.