കോങ്ങാട് :ടിപ്പു സുല്‍ത്താന്‍ റോഡ് വെണ്ണിയേടത്ത് കുന്ന് കനാല്‍ പാലത്തിന് സമീപം ഇന്നലെ രാത്രി 9.30ന് കാര്‍ മരത്തിലിടിച്ച് വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു.കാരാകുര്‍ശ്ശി പുല്ലു വായക്കുണ്ട് മുറവഞ്ചേരി സുലൈമാന്റെ മകന്‍ സുഹൈബ് (21),പുല്ലുവായക്കുണ്ട് പാണക്കാടന്‍ വീട്ടില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ അനസ് (22) എന്നിവരാണ് മരിച്ചത്.തെയ്യത്താളന്‍ തന്‍സീറിന് (22) പരിക്കേറ്റു.സുഹൈബിന്റെ മാതാവ് ഹഫ്‌സത്ത് .സഹോദര ങ്ങള്‍: സുഹാസ്,സുഹൈല.അനസിന്റെ മാതാവ് ഷെറിന, സഹോദരി ഷെമീന.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!