മണ്ണാര്‍ക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ ചിറക്ക ല്‍പ്പടിയിലെ റെവന്യു ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് പ്രദേശത്തിന്റെ അടിസ്ഥാന വികസനത്തിനായി വിനിയോഗിക്കണമെന്ന് കോണ്‍ ഗ്രസ് കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ദേശീയ പാത നവീകരണം നടന്ന് വരുന്നത് 14 മീറ്റര്‍ വീതിയിലാണ്. ഈ വീതിയില്‍ ചിറക്കല്‍പ്പടിയില്‍ റോഡിന്റെ പ്രവൃത്തി പൂര്‍ത്തി യായാല്‍ വലിയ തിരക്കാവും അനുഭവപ്പെടുക.നിലവില്‍ റോഡി ന്റെ ഇരുവശത്തും ഓട്ടോ ടാക്‌സി സ്റ്റാന്റുകളാണ്.കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിലേക്കും തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറു ശ്ശി,പിച്ചളമുണ്ട,പാലക്കയം തുടങ്ങിയ കുടിയേറ്റ മേഖലയിലെ ആളു കളും കാരാകുര്‍ശ്ശി ഗ്രാമ പഞ്ചായത്തിലെ പള്ളിക്കുറുപ്പ്,പുല്ലിശ്ശേരി മേഖലയിലുള്ളവരും യാത്രക്ക് പ്രധാനമായും ആശ്രയിക്കുന്ന പ്രദേ ശമാണ് ചിറക്കല്‍പ്പടി ജംഗ്ഷന്‍,കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിന്റെ യും ശിരുവാണി ടൂറിസം പ്രൊജക്ടിന്റേയും പ്രധാന കവാടം കൂടി യായ പ്രദേശത്ത് വീതി കുറക്കുന്നത് പ്രയാസങ്ങള്‍ തുടരാനേ ഉപക രിക്കൂ.റവന്യു പുറമ്പോക്ക്,ഭൂമി കൂടി ഉപയോഗപ്പെടുത്തി ബസ് വേ,ബസ് വെയിറ്റിംഗ് ഷെഡ്ഡ്,ടാക്‌സി സ്റ്റാന്റ്,ഷീഹോം,ഇ ടോയ്‌ലെറ്റ് എന്നിവ സ്ഥാപിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും നേതാക്കള്‍ അറിയിച്ചു.
അതേ സമയം വീതി കുറിച്ച് വികസനം അട്ടിമറിക്കാന്‍ സിപിഎം ശ്രമം നടത്തുന്നതായും നേതാക്കള്‍ ആരോപിച്ചു.ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കയ്യേറ്റ ഭൂമി ഒഴിയേണ്ടി വരുന്ന സാഹ ചര്യത്തിലാണ് ധൃതി പിടിച്ച് നിര്‍ധനരായ ഒരു കുടുംബത്തെ കുടിയിറക്കി സിപിഎം പാര്‍ട്ടി ഓഫീസ് സ്ഥാപിച്ചതെന്നും നാളിത് വരെ കയ്യേറ്റത്തെ പിന്തുണച്ചിരുന്ന സിപിഎം ചിറക്കല്‍പ്പടിയില്‍ കയ്യേറ്റം നേരിട്ട് ഏറ്റെടുത്തിരിക്കുന്ന വിചിത്രമായ നടപടിയിലേക്കാ ണ് നീങ്ങിയിരിക്കുന്നത്.കയ്യേറ്റത്തെ സംരക്ഷിക്കുന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിലപാടില്‍ ജില്ലാ നേതൃത്വവും സ്ഥലം എംഎല്‍എയും നിലപാട് വ്യക്തമാക്കണമെന്നും ആര്‍ജ്ജവു ണ്ടെങ്കില്‍ എംഎല്‍എ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികളു മായി മുന്നോട്ട് പോകണമെന്നും അല്ലാത്ത പക്ഷം സ്ഥാനം രാജി വെക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാത്ത പക്ഷം ശക്ത മായ സമരപരിപാടികളും നിയമ നടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് നേതാക്കളായ സി അച്യുതന്‍ നായര്‍,ഒപി ഷെരീഫ്,ചെറൂട്ടി മുഹമ്മദ്,ജോയ് ജോസഫ് എന്നിവര്‍ അറിയിച്ചു.