കല്ലടിക്കോട്:പാലക്കയം പത്തായക്കല്ലില്‍ പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിനായി രണ്ടാം ദിനത്തിലും ഫയര്‍ഫോഴ്‌സി ന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. ഇന്നലെയാണ് പുഴയില്‍ കുളിക്കാനിറങ്ങിയ കല്ലടിക്കോട് കാഞ്ഞി രാനി മോഴേനി വീട്ടില്‍ വിജേഷ് ഒഴുക്കില്‍ പെട്ട് കാണാതായത്. രാത്രിയോടെ നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോ ടെയാണ് ഫയര്‍ഫോഴ്‌സ് പുനരാരംഭിച്ചത്.മണ്ണാര്‍ക്കാട് ഫയര്‍ഫോഴ് സിന്റെ രണ്ട് യൂണിറ്റും പാലക്കാട് നിന്നെത്തിയ സ്‌കൂബാ ടീം, സിവില്‍ ഡിഫന്‍സ് ടീം, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ന് തിരച്ചില്‍ നടത്തിയത്.യുവാവിനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് വൈകീട്ട് 5.30ഓടെ തിരച്ചില്‍ അവസാനിപ്പിക്കുകയാ യിരുന്നു.നാളെ വീണ്ടും പുനരാരംഭിക്കുമെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.
അസി.ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഗോവിന്ദന്‍കുട്ടി,സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ബെന്നി കെ ആന്‍ഡ്രൂസ്,ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ സന്ദീപ്,പ്രഭു, പ്രമോദ്, രാജേഷ്, ഫയര്‍മാന്‍മാരായ ശ്രീജേഷ്,ധനേഷ്,സന്ദീപ്,സുജി ഡ്രൈവര്‍മാരായ സന്ദീപ് ടി.ടി,നസീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍.