അലനല്ലൂര്‍: മധ്യവയസ്ക്കനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.പാലക്കാഴി പുളിക്കല്‍ സ്വദേശി കരിമ്പന്‍കുഴി വീട്ടില്‍ പരേതനായ രാമന്റെ മകന് കറുപ്പന് എന്ന മണിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി വീട്ടിലെത്താത്ത തിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ വീട്ടുകാര്‍ നടത്തിയ തിരച്ചി ലിനിടെ ഒമ്പത് മണിയോടെ പാലക്കാഴിയില്‍ കുളത്തില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. നാട്ടുകല്‍ സി.ഐ അനീഷ് ലാലിന്റെ നേതൃത്ത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. മൃത ദേഹംപാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പുഷ്പലത. മക്കള്‍: ജിഷ്ണു, ജീഷ്മ. മരുമകന്: അനൂബ് (നന്മിനി പട്ടിക്കാട്).