കുമരംപുത്തൂര്‍: മൈലാംപാടം പൊതുവപ്പാടം വീണ്ടും പുലിപ്പേടി യില്‍. ഇന്ന്പ്രദേശത്തെ ജനവാസമേഖലയില്‍ നിന്ന് പട്ടാപ്പകല്‍ വന്യജീവി ആടിനെ പിടികൂടി. മറ്റൊരു ആടിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. പൊതുവപ്പാടം കൊങ്ങന്‍പറമ്പില്‍ മുഹമ്മദ് അനസിന്റെ ആടിനെയാണ് കൊന്നുതിന്നത്. ഒന്നരവയസ് പ്രായ മുള്ള ആടിന് 15,000 രൂപ വിലമതിക്കുന്നതാണ്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് കൂടിനോട് ചേര്‍ന്ന് കെട്ടിയിട്ടിരിക്കുന്ന ആടിനെ പുലി പിടികൂടിയത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പ്രദേശത്തെ ഫോറസ്റ്റ് സ്റ്റേഷനു സമീപമുള്ള കാട്ടില്‍ പുലിയേയും കൊല്ലപ്പെട്ട ആടിന്റെ ശരീരഭാഗങ്ങളും കണ്ടെത്തുകയായിരുന്നു. പുലിയെ കണ്ടതോടെ നാട്ടുകാര്‍ ഭയന്നോടി. ഫോറസ്റ്റ് ഉദ്യോഗസ്ഥ രെ വിവരമറിയിച്ചപ്രകാരം ഇവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
പൊതുവപ്പാടം മേഖലയില്‍ പുലി ശല്യം നാളുകളായി വര്‍ധിച്ചിരി ക്കുകയാണ്. പുലിയെ കണ്ട ഭാഗത്ത് രണ്ട് കോളനികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശംകൂടിയാണ്. പകല്‍പോലും പുലിയുടെ സാനിധ്യം കണ്ടതി നാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഭയംകാരണം വീടിനു പുറത്തിറങ്ങാന്‍പോലും പറ്റാത്ത സാഹചര്യത്തിലാണ്. പുലിയെ പിടികൂടാന്‍ ഉടന്‍ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടു കാരുടെ അടി യന്തിര ആവശ്യം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച നാട്ടുകാരുടെ നേതൃ ത്വത്തില്‍ വനം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.