മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ ചങ്ങലീരി പ്രദേശ ത്തിന് ആശ്വാസം പകര്‍ന്ന് കോവിഡ്-19 ആന്റിജന്‍ പരിശോധ നാഫലം.പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍പ്പെട്ട 200 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ എല്ലാവരുടെയും ഫലം നെഗറ്റീ വായിരുന്നു. ഉറവിടമറിയാത്ത മൂന്നു പോസിറ്റീവ് കേസുകള്‍ റിപ്പോ ര്‍ട്ടുചെയ്യപ്പെട്ട സാഹചര്യത്തിലാണ് കുമരംപുത്തൂര്‍ പ്രാഥമികാരോ ഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ചങ്ങലീരി എയുപി നഴ്സറി സ്‌കൂളി ല്‍ ആന്റിജന്‍ പരിശോധന നടത്തിയത്. രാവിലെ ഒമ്പതരയോടെ തുടങ്ങിയ ക്യാമ്പ് ഉച്ചയ്ക്ക് 12.30ന് സമാപിച്ചു. മൂന്ന് കോവിഡ് കേസുകള്‍ കണ്ടെത്തിയതോടെ കഴിഞ്ഞദിവസം മുതല്‍ ചങ്ങലീരി പ്രദേശം ഭീതിയുടെ മുള്‍മുനയിലായിരുന്നു.

അതേസമയം മൂന്നുകേസുകളുടെയും ഉറവിടത്തെപ്പറ്റി ഇപ്പോഴും കൃത്യതയില്ലാത്തത് ആരോഗ്യവകുപ്പിനെയും കുഴക്കുന്നുണ്ട്. കോ വിഡ് സ്ഥിരീകരിക്കപ്പെട്ടവര്‍ സഞ്ചരിച്ച വഴികള്‍, സമ്പര്‍ക്കം പുലര്‍ത്തിയവരുടെ കണക്ക് എന്നിവ ഇനിയും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇത് നാട്ടുകാരില്‍ ഇപ്പോഴും ആശങ്ക വിതയ്ക്കു ന്നുമുണ്ട്. നേിലവില്‍ മൂന്നുരോഗികളുടെയും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടവര്‍ പരിശോധനയ്ക്കുശേഷം വീടുകളിലും മറ്റും നിരീക്ഷണത്തിലാണ്. ആന്റിജന്‍ പരിശോധന വരുംദിവസങ്ങളി ലും തുടരും.വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നവര ടക്കം കുമരംപുത്തൂര്‍ പഞ്ചായത്തില്‍മാത്രം ഇരുപതോളം കോവിഡ് രോഗികളാണുള്ളത്. ഇതിനാല്‍തന്നെ ജാഗ്രത ഇനിയും കൈവിടരു തെന്നും അതിന് ജീവന്റെ വിലയുണ്ടെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ഓര്‍മിപ്പിക്കുന്നു.

ക്യാമ്പില്‍ ആശങ്കവിതച്ച്
കൂട്ടംകൂടലും ആശയക്കുഴപ്പവും

മണ്ണാര്‍ക്കാട്: ചങ്ങലീരിയില്‍നടന്ന ആന്റിജന്‍ പരിശോധനയ്ക്ക് പങ്കെടുക്കാനെത്തിയവര്‍ കോവിഡ്-19 പ്രതിരോധ മാനദണ്ഡങ്ങള്‍ മറന്നത് ആശങ്കയുണര്‍ത്തി. ഇതോടെ പരിശോധനാ നടപടികളും വൈകി. ആളുകള്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിനി ല്‍ക്കുകയായിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പിനോ നാമമാത്രമായ പോലീസിനോ കഴിഞ്ഞതുമില്ല. രാവിലെ 9.30 മുത ലാണ് പരിശോധനയുടെ സമയമറിയിച്ചിരുന്നതെങ്കിലും അരമ ണി ക്കൂര്‍മുമ്പുതന്നെ നിരവധിപേര്‍ എത്തിയിരുന്നു. ഇതോടെ ആദ്യ മെത്തിയവര്‍ക്കെല്ലാം ടോക്കണുകളും നല്‍കി. അതേസമയം തലേദിവസം പരിശോധനയില്‍ പങ്കെടുക്കാന്‍ ബന്ധപ്പെട്ട അതാത് വാര്‍ഡിലെ സന്നദ്ധപ്രവര്‍ത്തകരില്‍ പേര് നല്‍കിയവര്‍ക്കെല്ലാം ടോക്കണ്‍ വൈകിയാണ് ലഭിച്ചത്. പിന്നീട് രജിസ്ട്രേഷന്‍ ഫോം ആരോഗ്യവകുപ്പിന് കൈമാറുന്നതിലും കാലതാമസം വരുത്തിയ തോടെ പലരും ശബ്ദമുയര്‍ത്തി. ആളുകള്‍ വരികള്‍മാറി കൂട്ടം കൂടലായി. ഇതോടെ മണ്ണാര്‍ക്കാടുനിന്നും കൂടുതല്‍ പോലീസെ ത്തിയാണ് ജനങ്ങളെ അകലംപാലിച്ച് നിര്‍ത്തിയത്. ടോക്കണ്‍ ലഭിക്കാത്തവരെ പുറത്താക്കുകയും ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!