അലനല്ലൂര്‍ : ഹോമിയോ ഡിസ്പെന്സറിയില് നിന്നും ചികിത്സ തേടാറുള്ള പഞ്ചായത്ത് നിവാസികള്‍ക്കായി സഞ്ചരിക്കുന്ന ഹോമി യോ ക്ലിനിക്ക് തുടങ്ങി.കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഇത്.ഇന്ന് കാര വാര്‍ഡിലെത്തിയ സഞ്ചരിക്കുന്ന ഹോമിയോ ക്ലിനി ക്ക് അംഗനവാടിയില്‍ വെച്ച് ചികിത്സതേടിയെത്തിയവരെ പരിശോ ധിച്ചു. 12, 14, 15 എന്നീ വാര്‍ഡുകളിലുള്ളവര്‍ക്ക് പാലക്കാഴി എ എല്‍ പി സ്കുളിലും ക്യാമ്പ് നടന്നു.ഡോ.പ്രവീണ്‍,വാര്‍ഡ് മെമ്പര്‍മാരായ ഉമര്‍ഖത്താബ് മാസ്റ്റര്‍,മോഹനന് ബാബു,ആശാവര്‍ക്കര്‍ മാര്‍, അംഗനവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി.