മണ്ണാര്‍ക്കാട്: താലൂക്കില്‍ ഇന്ന് വൈകുന്നേരമുണ്ടായ ശക്തമായ മഴയില്‍ ആനമൂളി ഭാഗത്ത് മലവെള്ളപ്പാച്ചില്‍. രണ്ട് വീടുകള്‍ ഭാഗി കമായി തകര്‍ന്നു.വിജയന്‍ പൊട്ടിക്കല്‍,സെയ്ത് എന്നിവരുടെ വീടുക ളാണ് തകര്‍ന്നത്.തെങ്കര ചിറപ്പാടത്ത് ഏതാനും വീടുകളില്‍ വെ ള്ളംകയറി. അട്ടപ്പാടി ചുരത്തിലെ മന്ദംപൊട്ടി വഴിയാണ് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. റോഡുകളിലേക്കും വെള്ളംകയറി. അപകട ഭീതികാരണം വാഹനങ്ങള്‍ ഏറെ സമയമെടുത്താണ് കടന്നുപോയത്. പാലവളവ് ചപ്പാത്തില്‍ പിക്കപ്പ് വാന്‍ പുഴയിലെ ഒഴുക്കില്‍ പെട്ടു.ഉരുളന്‍കുന്നിലേക്ക് പോകാനായെത്തിയ പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്.ചപ്പാത്തില്‍ വെള്ളം കയറിയ ഉടന്‍ ഡ്രൈവര്‍ സോമന്‍ ഇറങ്ങിയ ഉടന്‍ വാഹനം പുഴയിലേക്ക് വീഴുകയായിരുന്നു.ആളപായമില്ല.വാഹനം അഗ്നിരക്ഷാ സേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്ന് കയറും വടവും ഉപയോഗിച്ച് കെട്ടി നിര്‍ത്തുകയായിരുന്നു.

മഴക്കാലത്ത് മന്ദംപൊട്ടിവഴി ചുരത്തിലും ആനമൂളിയിലും മലവെള്ളപ്പാച്ചില്‍ പതിവാണെങ്കിലും വാഹനയാത്ര ഇതുവഴി അപകടം നിറഞ്ഞതാണ്. ചുരത്തില്‍ മണ്ണിടിച്ചിലും റോഡിലേക്ക് മരം വീഴലും പതിവാണ്. കഴിഞ്ഞ പ്രളയകാലത്ത് ആഴ്ചകളോളം ഇതുവഴി ഗതാഗതം പാടെ നിലച്ചിരുന്നു. മണ്ണിടിഞ്ഞ ഭാഗത്ത് ഭിത്തി കെട്ടല്‍ നിര്‍മാണം ഇപ്പോഴും പൂര്‍ത്തിയാകാത്തത് ചുരം യാത്ര ഭീതി യുളവാക്കുന്നതാണ്. താലൂക്കിലെ മലയോരമേഖലകളിലെല്ലാം ഇന്നലെ ശക്തമായ മഴ പെയ്തതിനാല്‍ തോടുകളിലും പുഴകളിലും ജലനിരപ്പുയര്‍ത്തിയിട്ടുണ്ട്. തത്തേങ്ങലം ഭാഗത്തും തിരുവിഴാം കുന്ന് അമ്പലപ്പാറ ഭാഗത്തും മലവെള്ളപ്പാച്ചിലുണ്ടായി.കണ്ണം കുണ്ട് കേസ് വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സ പ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!