മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഗിരീഷ് ഗുപ്തയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം നാളെ (ജൂലൈ 15 ) രാവിലെ 10 മണി മുതല്‍ വൈ കീട്ട് 5 മണി വരെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നടക്കും. കേന്ദ്ര, കേരള സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതി രെയും,സ്വര് ണ്ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെ ക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.കെ.പി.സി.സി സെക്രട്ടറി പി.ജെ പൗലോസ് ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ്സ്,യൂത്ത് കോണ്‍ ഗ്രസ്,കെ.എസ്.യു സംസ്ഥാന,ജില്ലാ,ബ്ലോക്ക് നേതാക്കള്‍ സംസാ രിക്കും.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.ഫാറൂഖ് സമാപനം ഉദ്ഘാടനം ചെയ്യും.