മണ്ണാര്‍ക്കാട്:സേവനത്തിന്റെ മികവില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നേടി മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്. വിദ്യാഭ്യാസ സംഘങ്ങളുടെ വിഭാഗ ത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ആധുനിക സൗകര്യങ്ങളോടു കൂടിയ ലൈബ്രറി, ലാബ്, ലിറ്റില്‍ തീയേറ്റര്‍, വിദഗ്ദരായ അധ്യാപകര്‍, അച്ചടക്കം, പരിസ്ഥിതി സൗഹൃദ ക്യാമ്പസ് തുടങ്ങിയവയാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. 1987ല്‍ രൂപീകൃതമായ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സംഘത്തിന് കീഴില്‍ 2015-2016 അധ്യയന വര്‍ഷത്തിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷ നോട് കൂടി യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ആരംഭിക്കുന്നത്. ജില്ലയിലെ യൂണിവേഴ്‌സിറ്റി അഫിലി യേഷനുള്ള ഏക സഹകരണ സ്ഥാപനമായ കോളേജില്‍ ഡൊനേഷ നോ, ക്യാപിറ്റേഷന്‍ ഫീസോ കൂടാതെ വിദ്യാര്‍ത്ഥികളുടെ യോഗ്യത യുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുന്നത്. സാമൂഹ്യ നീതി ഉറപ്പ് വരുത്തി കൊണ്ടുള്ള വൈവിധ്യങ്ങളായ പ്രവര്‍ത്തന ങ്ങളാല്‍ സംസ്ഥാന തലത്തില്‍ തന്നെ കോളേജ് പ്രഥമ സ്ഥാനം വഹിക്കുന്നു. സര്‍ക്കാര്‍ അംഗീകാരമുള്ള യൂണിവേഴ്‌സിറ്റി പബ്ലിക് സ്‌കൂള്‍ ഇത്തവണയും 100 ശതമാനം വിജയത്തോടെയാണ് മികവ് തെളിയിച്ചത്. നിലവിലെ സ്ഥാപനങ്ങളെ സമന്വയിപ്പിച്ച് കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ കോംപ്ലക്‌സ് ആക്കിമാറ്റാനുള്ള പദ്ധതികള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. കോളേജിന്റെ മത നിരപേക്ഷ കാഴ്ചപാടിന് സമൂഹം നല്‍കിയ പിന്തുണയാണ് വിജയരഹസ്യമെന്ന് ഭരണസമിതി ചെയര്‍മാന്‍ പി. കെ. ശശി എം എല്‍എ പറഞ്ഞു. വൈസ് ചെയര്‍മാന്‍ ഡോ. കെ. എ. കമ്മാപ്പ, സെക്രട്ടറി മനോജ്, പ്രിന്‍സിപ്പല്‍ ജോണ്‍ മാത്യു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.