മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങളുന്നയിച്ച് കണ്‍സ്ട്രക്ഷന്‍ വര്‍ ക്കേഴ്‌സ് യൂണിയന്‍ ( സിഐടിയു) മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം നടത്തി.സിപിഎം ഏരിയ സെക്രട്ടറി യുടി രാമകൃ ഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സിഐടിയു നേതാവ് ടിആര്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.പി ദാസന്‍,വിജയകുമാര്‍ എന്നിവര്‍ സംസാരി ച്ചു. വത്സല കുമാരി സ്വാഗതവും ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. തൊഴില്‍ നിയമം റദ്ദാക്കിയ നടപടി ഉപേക്ഷിക്കുക, നിര്‍മ്മാണ സാമഗ്രഹികളുടെ വിലക്കയറ്റം തടയുക, എല്ലാ നിര്‍മ്മാണ തൊഴി ലാളികള്‍ക്കും 7500 രൂപവീതം മൂന്ന് മാസത്തേക്ക് അനുവദിക്കുക, മാസത്തില്‍ 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി അനുവദിക്കുക, മണല്‍, കരിങ്കല്‍ മേഖലയില്‍ നിലനില്ക്കുന്ന പ്രതിസന്ധി പരിഹരിക്കുക, പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.