കാഞ്ഞിരപ്പുഴ: പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്ര മായി ഉയര്‍ത്തിയതിന്റെ പ്രഖ്യാപനവും നവീകരണപ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനവും മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.എം.എല്‍.എ കെ.വി വിജയദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .ഒ.പി.ശരീഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.മണികണ്ഠന്‍, വൈസ് പ്രസിഡണ്ട് രമണി രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മി റ്റി ചെയര്‍മാന്‍ അരുണ്‍ ഓലിക്കല്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ പി.സുമലത, നുസ്‌റത്ത് ചേപ്പോന്‍,ബ്ലോക്ക് പഞ്ചായത്തംഗം കെ പി മൊയ്തു, മെഡിക്കല്‍ ഓഫീസര്‍ ഡോ.സുനി ല്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി .സിആന്റണി, കെ.ലിലീപ്കുമാര്‍, ജോയ് ജോസഫ്, പി.ചിന്നക്കുട്ടന്‍, ബാലന്‍ പൊറ്റശ്ശേരി, കാപ്പില്‍ സൈതലവി, എന്നിവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി റീത്ത, വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി വിശദീക രിച്ചു,ഡി പി.എം ഡോ. രചന ചിദംബരം വീഡിയോ കോണ്‍ഫറന്‍ സിലൂടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.