മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് ഫോറസ്റ്റ് സറ്റേഷന് പരിധിയിലെ മൈലാംപാടം ഭാഗത്ത് മ്ലാവിനെ വെടിവെച്ച് കൊന്ന് ഇറച്ചി നീക്കം ചെയ്ത കേസില്‍ നാല് പേര് കൂടി അറസ്റ്റില്‍.കുമരംപുത്തൂര്‍ പയ്യനെ ടം,വെള്ളപ്പാടം, വേറോടന് അബ്ദുള്‍ റഷീദ് (33),പയ്യനെടം, പുല്ലാനി ചേരിക്കല്ലന്‍,അബ്ദുല്‍ കരീം (38),നെച്ചുള്ളി,കുത്തനിയല് അസ്കര്‍ അലി (30),വെള്ളപ്പാടം,കുന്നംകാട്ട് പള്ളിയില്‍ ഇല്ല്യാസ് (42) എന്നി വരാണ് അറസ്റ്റിലായത്.മ്ലാവിനെ കടത്താന്‍ ഉപയോഗിച്ച് സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു.മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ യു ആഷിക് അലി,തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാര്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മരായ യു ജയകൃഷ്ണന്,ഒ.ഹരിദാസ്,ബീറ്റ് ഫോറസ്റ്റ് ഓഫി സര്‍മാരായ സി രാജേഷ്കുമാര്‍,ജി ഗിരിജ, ഡ്രൈവര്‍ കെ എ പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.