കരിമ്പ:കോഴിക്കോട് – പാലക്കാട് (എന്‍എച്ച് 966) ദേശീയപാതയില്‍ കോങ്ങാട് മണ്ഡലം പരിധിയിലുള്ള സ്ഥലങ്ങളിലെ റീസര്‍വ്വേ, അതിരുകളുടെ നിര്‍ണ്ണയം,അരിക് ഭിത്തി കെട്ടല്‍, ഡ്രൈയിനേജ് എന്നിവ അടിയന്തിര പ്രാധാന്യം നല്‍കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് ദേശീയപാതാ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ കെവി വിജയദാസ് എംഎല്‍എ ആവശ്യപ്പെട്ടു. നൊട്ടമല,വിയ്യക്കുര്‍ശ്ശി, ചിറയ്ക്കല്‍പടി, തച്ചമ്പാറ എടായ്ക്കല്‍,കരിമ്പപള്ളിപ്പടി, കല്ലടിക്കോട്, എന്നീ സ്ഥലങ്ങളിലെ സര്‍വ്വെ നടപടികള്‍ ജൂലൈ 20 നകം പൂര്‍ത്തിയാ ക്കണം. അഡീഷണല്‍ വര്‍ക്കുകള്‍ കേരള സര്‍ക്കാറിന് ശുപാര്‍ശ നല്‍കാനും അത് കേന്ദ്ര സര്‍ക്കാരിലേക്ക് അയക്കണാനും ഇതിന്റെ കോപ്പി എം.എല്‍.എ ക്ക് നല്‍കാനും യോഗം തീരുമാനിച്ചു.കരിമ്പ പഞ്ചായത്ത് ഓഫീസില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ കാഞ്ഞിരപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.മണികണ്ഠന്‍,കരിമ്പ ഗ്രാമ പഞ്ചായ ത്ത് പ്രസിഡണ്ട് സി.കെ.ജയശ്രീ,മണ്ണാര്‍ക്കാട് തഹസില്‍ദാര്‍, ദേശീയ പാതാ പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സികുട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഉരാളുങ്കള്‍ ലേബര്‍ കോണ്‍ട്രാക്ടേര്‍സ് സൊസൈറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു