മണ്ണാര്‍ക്കാട്:കോടതിപ്പടി സ്വദേശിയെ തട്ടിക്കൊണ്ട് പോയി ഭീഷ ണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ക്കായി തിരച്ചി ല്‍ ഊര്‍ജ്ജിതം.ഇന്നലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരിന്തല്‍മണ്ണ അരക്കുപറമ്പ് കാഞ്ഞിരത്തടം കണ്ടമംഗലത്ത് മോഹന്‍കുമാറിനെയാണ് (24) മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ജൂലായ് ആറിന് വൈകീട്ടോടയാണ് കേസിനാസ്പദമായ സംഭവം.മണ്ണാര്‍ക്കാട്ട് ബസ് കാത്ത് നിന്ന കോടതിപ്പടി ഗംഗോലി വീട്ടില്‍ അന്‍ഷാദിനെ കൂട്ടുകാരന്റെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റിക്കൊണ്ട് പോയെന്നും തുടര്‍ന്ന് കാറിലേക്ക് കയറ്റിയെന്നും പരാതിയില്‍ പറയുന്നു.കാറില്‍ നാല് പേരുണ്ടായിരുന്നു.കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ കാര്‍ നിര്‍ത്തി പണവും ഫോണും തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.20,000 രൂപയും 20000 രൂപ വിലവരുന്ന ഫോണും തട്ടിയെടുത്തതായാണ് പരാതി.സിഐഎംകെ സജീവ്,എസ്‌ഐ ടികെ രാമചന്ദ്രന്‍, എഎസ്‌ ഐ മുരളീധരന്‍,സീനിയര്‍ സിപിഒ ഷാഫി,റമീസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!