അഗളി: ഗ്രാമ പഞ്ചായത്തിന് മുന്നില്‍ യുഡിഎഫ് ധര്‍ണ നടത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്റെ പരാ യം,പ്രവാസികളോടുള്ള നിഷേധാത്മക നിലപാട്,പെട്രോള്‍ വില വര്‍ധന എന്നിവയില്‍ പ്രതിഷേധിച്ചായിരുന്നു സമരം.മണ്ണാര്‍ക്കാട് മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ പി സി ബേബി ഉദ്ഘാടനം ചെയ്തു അട്ടപ്പാടി യുഡിഎഫ് മേഖല പ്രസിഡണ്ട് കെ രാജന്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് അട്ടപ്പാടി ബ്ലോക്ക് പ്രസിഡണ്ട് ഷിബു സിറിയക് , ബ്ലോ ക്ക് സെക്രട്ടറി ജോബി കുരീക്കാട്ടില്‍ മുസ്ലിംലീഗ് അട്ടപ്പാടി ബ്ലോക്ക് സെക്രട്ടറി നവാസ് പഴേരി, സിപി ബാപ്പുട്ടി, കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് വി ഡി ജോസഫ്, കോണ്‍ഗ്രസ് അഗളി മണ്ഡലം പ്രസിഡന്റ് കെ ജെ മാത്യു കോണ്‍ഗ്രസ് പുത്തൂര്‍ മണ്ഡലം പ്രസിഡന്റ് എസ് മാണിക്യന്‍ അഗളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജീന നവാസ് മിനി രാജന്‍ എന്നിവര്‍ സംസാരിച്ചു.ഡിസിസി അംഗം എം ആര്‍ സത്യന്‍ സ്വാഗതം പറഞ്ഞു.