തെങ്കര:സി.ബി.എസ്.ഇ സിലബസില്‍ നിന്നും ദേശീയത, പൗരത്വം, ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നീ മൂല്യവത്തായ വിഷയങ്ങള്‍ വെട്ടിച്ചുരുക്കിയതിനെതിരെ എംഎസ്എഫ് തെങ്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചരിത്രഭാഗങ്ങള്‍ വായി ച്ച് പ്രതിഷേധിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി ഉദ്ഘാടനം ചെയ്തു.എംഎസ്എഫ് പഞ്ചായത്ത് പ്രസിഡന്റ് ഇര്‍ഷാദ് കൈതച്ചിറ അധ്യക്ഷനായി മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സെ ക്രട്ടറി ഷമീര്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം ട്രഷറര്‍ ആഷിദ് സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി കെ സഫ്വാ ന്‍,ഭാരവാഹികളായ ആയ ഷിബില്‍ ഫാരിസ്, ഹാഷിം, സമദ്, അനസ്, ഷമ്മാസ് എന്നിവര്‍ സംബന്ധിച്ചു.