അലനല്ലൂര്‍:അധോലോക സംഘങ്ങളുടെ കേന്ദ്രമായി ക്ലിഫ് ഹൗസി നെ മുഖ്യമന്ത്രി മാറ്റിയെന്ന് ആരോപിച്ചും മുഖ്യമന്ത്രി രാജിവെക്ക ണമെന്ന് ആവശ്യപ്പെട്ടും ബിജെപി എടത്തനാട്ടുകര ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ട്രഷറര്‍ എ.പി. അനിഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സി.അനൂപ്, ബിജെപി എരിയ ജനറല്‍ സെക്രട്ടറി പി.ജിബു ,ഏരിയ വൈസ് പ്രസിഡന്റ് വിജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.