മണ്ണാര്‍ക്കാട്:തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ മൈലാംപാടം ഭാഗത്ത് മ്ലാവിനെ വെടിവെച്ച് കൊന്ന് ഇറച്ചി നീക്കം ചെയ്ത സംഭവത്തില്‍ രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മൈലാം പാടം കാരാപ്പാടം,തൂവശ്ശേരി വീട്ടില്‍ മുഹമ്മദ് നവാസ് ,കൊടുന്നോ ട്ടില് വീട്ടില്‍ അബ്ദുള്‍ ജലീല്‍ എന്നിവരെയാണ് മണ്ണാര്‍ക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ യു ആഷിക്ക് അലിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.വെടിവെക്കാന്‍ ഉപയോഗിച്ച തോക്കും കണ്ടെടുത്തു.മറ്റ് നാല് പേര്‍ക്കായി അന്വേഷണം ആരംഭിച്ചു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാര്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ യു ജയകൃഷ്ണന്,ഒ.ഹരിദാസ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി. രാജേഷ്കുമാര്‍,കെകെ മുഹമ്മദ് സിദ്ദീഖ്,ജി.ഗിരിജ,കെഎസ് സന്ധ്യ,ട്രൈബല്‍ വാച്ചര്‍ ആര് കാളിമുത്തു,ഫോറസ്റ്റ് വാച്ചര്‍ പി അബ്ദു,ഡ്രൈവര്‍ കെഎ പ്രദീപ് എന്നിവര്‍ അന്വേഷണ സംഘത്തി ലുണ്ടായിരുന്നു.പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.