അഗളി:തമിഴ്നാട്ടില്‍ നിന്ന് അട്ടപ്പാടിയിലേക്ക് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം കടത്തിയ രണ്ട് പേരെ ഷോളയൂര്‍ പോലീസ് പിടികൂടി. ചിറ്റൂര്‍ സ്വദേശി അജു (32),ആനക്കട്ടി സ്വദേശി രവികുമാര്‍ (36) എന്നിവരാണ് പിടിയിലായത്.തമിഴ്നാട് ആനക്കട്ടിക്ക് അടുത്ത് മാങ്കരയില്‍ നിന്ന് 119 കുപ്പികളില്‍ 21 ലിറ്റര്‍ വിദേശമദ്യമാണ് ചാക്കിലും രണ്ട് ബാഗിലുമായി സ്കൂട്ടറില്‍ കടത്തി കൊണ്ട് വന്നത്.മാങ്കരയില്‍ നിന്ന് ഇടവഴിയിലൂടെ കൊടുങ്കരപ്പള്ളം വഴി ദാസന്നൂരില്‍ എത്തിയപ്പോഴാണ് പിടിയിലായത്.ഷോളയൂര്‍ സിഐ വിനോദ് കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.ഷോളയൂര്‍ എസ്ഐ കെബി ഹരികൃഷ്ണന്, സിപിഒമാ രായ മണിയന്,സുനില്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്.