കരിമ്പ:കോങ്ങാട് നിയോജക മണ്ഡലം എംഎല്‍എ കെ.വി. വിജയ ദാസിന്റെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് കരിമ്പ പള്ളിപ്പടി റേഷന്‍ കടക്ക് സമീപം പണികഴിപ്പിച്ചലെസ്ക വായന ശാല കെട്ടിട ഉദ്ഘാടനം എംഎല്‍എ കെവി വിജയദാസ് നിര്‍വഹി ച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചര്‍ അധ്യക്ഷ യായി.ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കൗണ്‍സിലര്‍ എം.ഉണ്ണി കൃഷ്ണന്,ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറിപി.എന്‍. മോഹ നന്,ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി കേശവന് മാസ്റ്റര്‍ ,ദാറുല്‍ ഹസനാത്ത് യത്തീംഖാന പ്രിന്‍സിപ്പള്‍ മുഹമ്മദ് ഹസന് കെ .ബുഖാരി, എന്‍.കെ.നാരായണന്‍കുട്ടി,പി ജി വത്സന്, പി.എസ്.രാമ ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.