കോട്ടോപ്പാടം: സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന ങ്ങളിലെ പാളിച്ച തിരുത്തുക,പ്രവാസികളോടുള്ള നിഷേധാത്മക നിലപാട്അവസാനിപ്പിക്കുക,കുതിച്ചുയരുന്ന പെട്രോള്‍ -ഡീസല്‍ വിലവര്‍ധന നിയന്ത്രിക്കുക,സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി. എഫ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തി.കോട്ടോപ്പാടത്ത് നടന്ന ധര്‍ണ മുസ്ലിം ലീഗ് ജില്ലാ സെ ക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് പഞ്ചായ ത്ത് ചെയര്‍മാന്‍ പാറശ്ശേരി ഹസ്സന്‍ അധ്യക്ഷനായി. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ.സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി.കണ്‍വീ നര്‍ സി.ജെ. രമേഷ്,യു.ഡി.എഫ് നേതാക്കളായ എന്‍.ഹംസ,എ. അസൈനാര്‍,ഗഫൂര്‍ കോല്‍കളത്തില്‍,കെ.പി.ഉമ്മര്‍, റഷീദ് മുത്തനില്‍,അക്കര അബ്ദുസലാം, പി.കൊച്ചു നാരായണന്‍,മനച്ചി തൊടി ഉമ്മര്‍, കെ.ജി.ബാബു,പടുവില്‍ മാനു, മനാഫ് കോട്ടോപ്പാടം എന്നിവര്‍ സംസാരിച്ചു.