കോട്ടോപ്പാടം:വനയോര ഗ്രാമമായ പുറ്റാനിക്കാടിലെ സാധാരണ ക്കാരന്റെ ഉള്ളില്‍ വായനയുടെ വിത്തിട്ട് അതൊരു ശീലമായി വളര്‍ത്തിയ ഗ്രന്ഥശാലയാണ് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്റര്‍.വായനയുടെ വഴിയിലൂടെ ഗ്രാമത്തിന്റെ നന്‍മ കളി ലേക്ക് ഇറങ്ങിച്ചെന്ന ഈ വായനാശാല ഇന്ന് താലൂക്കിലെ മിക ച്ച ലൈബ്രറിയായി തല ഉയര്‍ത്തി നില്‍ക്കുന്നു.

അക്ഷരങ്ങളുടെ അപാരമായ മുഴക്കം തങ്ങി നില്‍ക്കുന്ന വായനാമു റിയില്‍ മാത്രം ഒതുങ്ങുന്നതല്ല സന്തോഷ് ലൈബ്രറിയുടെ പ്രവര്‍ത്ത നം.നാടിന്റെ കലയും കായികവും പ്രോത്സാഹിപ്പിക്കാനായി നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച സംരഭം ഇന്ന് പുറ്റാനിക്കാടിന്റെ വിജ്ഞാന ഉറവിടമാണ്.അക്ഷര വഴികളിലൂടെ വായനക്കാരെ ചിന്ത കളുടെ ഘോരവനങ്ങളിലേക്ക് നയിച്ചും വൈവിധ്യമാര്‍ന്ന പ്രവര്‍ ത്തനങ്ങളിലൂടെയും ലൈബ്രറി നാടിന്റെ അടയാളങ്ങളില്‍ ഒന്നാ യി മാറിയിരിക്കുന്നു.

1977ല്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ കണ്ടമംഗലത്ത് സ്‌പോര്‍ ട്‌സ് ക്ലബ്ബായാണ് പ്രവര്‍ത്തന ആരംഭം.1978ല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബായി മാറി.പിന്നീട് 1980ല്‍ പുറ്റാനിക്കാട് പ്രവര്‍ത്തന കേന്ദ്രമായപ്പോഴാണ് ഗ്രന്ഥശാലയാക്കി ഉയര്‍ത്തിയത്.നാല് വര്‍ഷത്തിനപ്പുറം ഗ്രന്ഥശാല സംഘത്തില്‍ അംഗീകാരം നേടി. താത്കാലിക കെട്ടിടങ്ങളിലും വാടക കെട്ടിടങ്ങളിലും പ്രവര്‍ത്തിച്ച വന്ന ലൈബ്രറിക്ക് പിന്നീട് സ്വന്തമായി കെട്ടിടം എന്ന സ്വപ്‌നം ഉദിച്ചപ്പോള്‍ ലൈബ്രറി അംഗമായ കല്ല്യാട്ടില്‍ കുമാരന്റെ പക്കലി ല്‍ നിന്നാണ് വിലകൊടുത്ത് രണ്ടര സെന്റ് സ്ഥലം വാങ്ങിയതും കെട്ടിടത്തിനായി തറയിട്ടതും.ഇവിടെ കെട്ടിടമൊരുങ്ങിയത് ഒരു പതിറ്റാണ്ട് കാലത്തോളം പിന്നിട്ടായിരുന്നു.

43 വര്‍ഷം പിന്നിട്ട ഈ ഗ്രാമീണ വായനശാലയില്‍ 8500 പുസ്തകങ്ങളു ണ്ട്.2019 ല്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിലുള്‍ പ്പെടുത്തി കെട്ടിടം വിപുലീകരിക്കുകയും ആകര്‍ഷകമാക്കുകയും ചെയ്തു.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിന്റെ പദ്ധതിയില്‍മുകളില്‍ ഹാള്‍ പൂര്‍ത്തീകരിച്ചു വരുന്നു.എ ഗ്രേഡുള്ള ലൈബ്രറിയാണിത്. വനിത വേദി,ബാലവേദി അംഗങ്ങള്‍ ഉള്‍പ്പടെ മുന്നൂറിലേറെ അംഗ ങ്ങളുണ്ട്.സി.മൊയ്തീന്‍ കുട്ടിയാണ് ഇപ്പോഴത്തെ പ്രസിഡന്റ്. ലൈ ബ്രറിയുടെ സ്ഥാപക ഭാരവാഹി കൂടിയ പുറ്റാനിക്കാട് വിഎഎല്‍പി സ്‌കൂളില്‍ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച എം ചന്ദ്രദാ സന്‍ മാസ്റ്റര്‍ ആണ് സെക്രട്ടറി.കെവി രാമകൃഷ്ണന്‍ വൈസ് പ്രസിഡ ന്റും കെ വിപിന്‍ ജോയിന്റ് സെക്രട്ടറിയുമാണ്. വാര്‍ഡ് മെമ്പര്‍ എ സുബ്രഹ്മണ്യന്‍,എ.ഷൗക്കത്തലി, കെവി ശിവശങ്കരന്‍,എ.ഹുസൈ ന്‍,എം.മനോജ്,ഭാരതി ശ്രീധര്‍,കെ വിജയലക്ഷ്മി എന്നിവര്‍ ഭരണ സമിതി അംഗങ്ങളും, കെ ഹരിദാസ്, സി.ശങ്കര നാരായണന്‍, കെ.രാമന്‍കുട്ടി എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളു മാണ്.കെ സത്യഭാമയാണ് ലൈബ്രേറിയന്‍.

കലാകായിക രംഗങ്ങളില്‍ താത്പര്യവും അഭിരുചിയും ഉള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും വായനയില്‍ താത്പര്യമുള്ളവര്‍ക്ക് അതിനായുളള സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയുമാണ് ഗ്രാമത്തി ന്റെ മനസ്സില്‍ സന്തോഷ് ലൈബ്രറി ഇടം നേടിയത്. സാമൂഹ്യ പ്രശ്‌നങ്ങളിലും ലൈബ്രറി ഇടപെടാറുണ്ട്.ലൈബ്രറിക്ക് കീഴില്‍ വനംവകുപ്പുമായി സഹകരിച്ച് 25 അംഗ വനസംരക്ഷണ സേന പ്രവര്‍ത്തിച്ച് വരുന്നുണ്ട്.ജൈവ പച്ചക്കറി കൃഷി വ്യാപനം,തൊഴില്‍ പരിശീലന പരിപാടികള്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍,വിജ്ഞാന സദസ്സുകള്‍,വിദ്യാഭ്യാസ പരിപാടികള്‍ തുടങ്ങീ ഈ കോവിഡ് കാലത്തും ഓണ്‍ലൈന്‍ വഴിയും പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.

നാരങ്ങാ നിറമുള്ള വൈകുന്നേരങ്ങളില്‍ പുറ്റാനിക്കാടിന്റെ വായ നാലോകമായ സന്തോഷ് ലൈബ്രറി ഉണരും.വളയാതെ വിളയാന്‍ കൊതിക്കുന്നവര്‍ ഇവിടെത്തും.ഇഷ്ടലോകങ്ങളിലേക്ക് വായനയി ലൂടെ സഞ്ചാരം നടത്തും.വിവരങ്ങള്‍ വിരത്തുമ്പില്‍ നില്‍ക്കുന്ന കാലത്തും വിജ്ഞാനത്തെ കൈക്കുമ്പിളിലാക്കി വായനയുടെ സന്തോഷം പകര്‍ന്ന് പുതു തലമുറയേയും കൂട്ടി സന്തോഷ് ലൈ ബ്രറി ആന്റ് റിക്രിയേഷന്‍ സെന്റര്‍ അറിവിന്റെ വഴികളിലൂടെ പ്രയാണം തുടരുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!