മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക ദ്രോഹ നയ ത്തിനെതിരെ രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട് ജില്ല യില്‍ 500 കേന്ദ്രങ്ങളില്‍ ധര്‍ണ നടന്നു.മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസി ന് മുന്നില്‍ നടന്ന ധര്‍ണ സിഐടിയു ജില്ലാ ജോയിന്‍ സെക്രട്ടറി മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു.ഐഐടിയുസി മണ്ഡലം പ്രസിഡന്റ് കെകെ സുരേന്ദ്രന്‍ അധ്യക്ഷനായി.വിവിധ തൊഴിലാളി സംഘടന നേതാക്ക ളായ മുഹമ്മദ്, പ്രേംകുമാര്‍, ഇസ്ഹാക്ക്, സുനില്‍കുമാര്‍, കെപി ജയരാജ്,ഹക്കീം മണ്ണാര്‍ക്കാട്,പി ദാസന്‍, കൃഷ്ണകുമാര്‍,കെപി അഷ്‌റഫ്,ഹമീദ് പള്ളത്ത്, നന്ദകുമാര്‍, ഗംഗാധരന്‍,ബഷീര്‍ എന്നിവര്‍ സംസാരിച്ചു.സിഐടിയു ഡിവിഷന്‍ വൈസ് പ്രസിഡന്റ് ടിആര്‍ സെബാസ്റ്റ്യന്‍ സ്വാഗതവും പികെ ഉമ്മര്‍ നന്ദിയും പറഞ്ഞു.

കോടതിപ്പടിയില്‍ നടന്ന സമരം എഐടിയുസി നേതാവ് പാലോട് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.സിഐടിയു ഡിവിഷന്‍ ജോയിന്റ് സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് അധ്യക്ഷനായി. സന്ദീപ്,ജോഷി പോള്‍ എന്നിവര്‍ സംസാരിച്ചു.പരമശിവന്‍ സ്വാഗതവും അഷ്‌റഫ് നന്ദിയും പറഞ്ഞു.

ചന്തപ്പടിയില്‍ നടന്ന സമരം എസ്ടിയു ജില്ലാ കമ്മിറ്റി അംഗം നാസര്‍ പാതാക്കര ഉദ്ഘാടനം ചെയ്തു.സിഐടിയു ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ് അധ്യക്ഷനായി. പ്രേമന്‍ സംസാരിച്ചു.പികെ ഉമ്മര്‍ സ്വാഗതവും രാമന്‍ നന്ദിയും പറഞ്ഞു.

കുന്തിപ്പുഴയില്‍ നടന്ന സമരം സിഐടിയു ജില്ലാ കമ്മിറ്റി അംഗം കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.ഐഎന്‍ടിയുസി നേതാവ് നജീബ് അധ്യക്ഷനായി.എന്‍വി സൈത് സ്വാഗതവും അസ്‌കര്‍ നന്ദിയും പറഞ്ഞു.

ടിപ്പുറോഡില്‍ നടന്ന സമരം സദഖത്തുള്ള പടലത്ത് ഉദ്ഘാടനം ചെയ്തു.സിഐടിയു മുനിസിപ്പില്‍ കണ്‍വീനര്‍ ജയരാജ് അധ്യക്ഷനായി.ശശിദരന്‍ സംസാരിച്ചു.ടി ദാസപ്പന്‍ സ്വാഗതവും വിജയകുമാര്‍ നന്ദിയും പറഞ്ഞു.

പൊതുമേഖലയുടെ സ്വകാര്യവത്കരണം,തൊഴില്‍ നിയമങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യല്‍,കോവിഡ് മൂലം ദുരിതത്തിലായ തൊഴിലാളികളേയും കര്‍ഷകരേയും സഹായിക്കല്‍,പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധിപ്പിക്കല്‍ എന്നിവ ഉയര്‍ത്തിയുളള പ്രതിഷേധത്തില്‍ മുഴുവന്‍ ട്രേഡ് യൂണിയനുകളും പങ്കാളികളായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!