മണ്ണാര്‍ക്കാട്:പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തെ നാട്ടുനന്‍മയുടെ ഊടും പാവും തുന്നിച്ചേര്‍ത്ത കുട്ടിസഞ്ചിയിലാക്കി സമൂഹത്തെ അണിനിരത്തിയ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കി ന് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം.കാലാവസ്ഥാ വ്യതിയാന ങ്ങളും സഹകരണസ്ഥാപനങ്ങളും എന്നതുമായി ബന്ധപ്പെട്ട് ബാങ്ക് നടപ്പിലാക്കിയ പരിസ്ഥിതി സൗഹൃദ ഇടപെടലുകള്‍ക്കാണ് പുരസ് കാരം ലഭിച്ചിരിക്കുന്നത്. വിശിഷ്യാ പരിസ്ഥിതി രംഗത്ത് നടപ്പിലാ ക്കിയ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം ഉയര്‍ത്തി പിടിക്കുന്ന കുട്ടിസഞ്ചി യും മറ്റു ബോധവല്‍ക്കരണ പദ്ധതികളുമാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വൈവിധ്യ മാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു പ്ലാസ്റ്റിക് മുക്തനാടിനായി മുന്നിട്ടിറങ്ങിയത്. സംഘത്തിന്റെ പരിസ്ഥിതി രംഗത്തുള്ള പ്രത്യേക ഇടപെടല്‍ ഏറെ ശ്ലാഘനീയ മാണെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ട് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് അറിയിച്ചു.
പ്ലാസ്റ്റിക് മുക്തനാട് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് കുട്ടി സഞ്ചി എന്ന ആശയം നടപ്പാക്കിയത്. 2018-19 വര്‍ഷത്തില്‍ നടപ്പിലാക്കിയ ഈ പദ്ധതി ഇപ്പോഴും വിജയകരമായി മുന്നോട്ടുപോവുന്നു. സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധന നിയമം നടപ്പില്‍വരുന്നതിന് മുമ്പുതന്നെ ബാങ്ക് ഈ പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയിരുന്നു.
ഗുണമേന്മയുള്ള തുണിയില്‍ കെട്ടിലും മട്ടിലും ആകര്‍ഷകമായ ഈ സഞ്ചിയിലെ പരിസ്ഥിതി സന്ദേശംതന്നെയായിരുന്നു അതി ന്റെ പ്രത്യേകത. പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിനായി കുട്ടി സഞ്ചി പദ്ധതി മണ്ണാര്‍ക്കാട്ടെ വാര്‍ഡുകളില്‍പ്രചരിച്ചു. കുട്ടികള്‍ തന്നെ വീടുകള്‍തോറുംകയറിയിറങ്ങി വിതരണംചെയ്തു.
കുട്ടിസഞ്ചി പദ്ധതി പിന്നീട് കുടുംബശ്രീകളിലൂടെ അമ്മക്കൂട്ട് എന്നപേരിലും നാട്ടിലെ പ്ലാസ്റ്റിക് ശേഖരിച്ചുള്ള നാട്ടുകൂട്ടം പരിപാടികളിലൂടെയും മുന്നേറി. പ്ലാസ്റ്റിക്കിനെതിരെ എംഎല്‍എയെ ഉള്‍പ്പെടുത്തി കൂട്ടയോട്ടവും സംഘടിപ്പിച്ചിരുന്നു.
നാടിന്റെ നന്മ ലക്ഷ്യമിട്ടു കൊണ്ട് നടപ്പാക്കിയ കുട്ടിസഞ്ചിയെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം നല്‍കി അംഗീകരിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് കുട്ടിസഞ്ചിയുടെ ഉപജ്ഞാതാവുകൂടിയായ റൂറല്‍ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമന്‍ പറഞ്ഞു.