കുമരംപുത്തൂര്‍:വനമഹോത്സവത്തിന്റെ ഭാഗമായി സൈലന്റ് വാലി മലനിരയില്‍ നീലിക്കല്ലിന് സമീപം പൊതുവപാടം മലനിര കളില്‍ കേരള വനം വന്യജീവി വകുപ്പും കുമരംപുത്തൂര്‍ പള്ളിക്കുന്ന് ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന്് ആയിരം വൃക്ഷതൈകള്‍ നട്ട് പിടിപ്പിച്ചു.സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് സൈലന്റ് വാലി ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാമുവല്‍ വി.പച്ചൗ ഉദ്ഘാടനം ചെയ്തു.അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി അജയ്‌ഘോഷ്,വൈല്‍ഡ് ലൈഫ് അസി.പിഎ നിഷ,ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ മുഹമ്മദ് ഹാഷിം,എസ്എഫ്ഒ അഭിലാഷ്, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് അനുരാജ്,മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചാ യത്ത് അംഗം രാജന്‍ ആമ്പാടത്ത്,ക്ലബ്ബ് സെക്രട്ടറി അര്‍ഷാദ്,രാഘവന്‍ ആമ്പാടത്ത്,ഷാഹിദ്,സജി എന്നിവര്‍ പങ്കെടുത്തു.ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെയാണ് സംസ്ഥാനത്തൊട്ടാകെ കേരള വനംവകുപ്പിന്റെ നേതൃത്വത്തില്‍ വനമഹോത്സവം നടക്കുന്നത്.