അട്ടപ്പാടി:മുക്കാലി ഭവാനി റെയിഞ്ചിലെ ചിണ്ടക്കി വനത്തില്‍ നായാട്ട് നടത്തിയ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍.മുക്കാലി മുറവഞ്ചേരി വീട്ടില്‍ അബ്ദുള്‍ റഹ്മാനെ (35)യാണ് ഭവാനി അസി.വൈല്‍ഡ് ലൈഫ് വാര്ഡന് എ ആശാലത, ഡെപ്യുട്ടി റെയിഞ്ച് ഓഫീസര്‍ എം രവികു മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മാരായ സുരേഷ് കുമാര്‍, ടിസി രവീന്ദ്രന്,ബിഎഫ്ഒമാരായ സി.അഖി ല്‍,എവി അപ്പുക്കുട്ടന്,എം.അന്‍സാര്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.പ്രതിയെ ചിണ്ടക്കി വനത്തില്‍ എത്തിച്ച് തെളിവെടു ത്തു.മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആലത്തൂര്‍ സബ് ജയിലിലേക്ക് ഈ മാസം 15 വരെ റിമാന്‍ഡ് ചെയ്തു.കേസില്‍ നേരത്തെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.ഇവരും റിമാന്‍ഡിലാണ് .ഇനി രണ്ട് പേര് കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായി അന്വേ ഷണം നടന്ന് വരുന്നതായും അസി.വൈല്‍ഡ് ലൈഫ് വാര്ഡന് എ ആശാലത പറഞ്ഞു.