അലനല്ലൂര്‍ : എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫലം വന്ന് മണിക്കൂറുകള്‍ക്കകം വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നേരിട്ട് എത്തി മൊമെന്റൊ നല്‍കി ആദരിച്ചു

എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്റെറി സ്‌ക്കൂളിലെ 37 വിദ്യാര്‍ത്ഥികള്‍ക്കും, എ.എസ്.എം.എച്ച്.എസ് വെള്ളിയഞ്ചേരി, എം.ഇ.എസ് മണ്ണാര്‍ക്കാട്, അലനല്ലൂര്‍ ഹൈ സ്‌കൂള്‍, എം.ഇ.എസ് കെ.ടി.എം എന്നീ വിദ്യാലയങ്ങളില്‍ നിന്നും എടത്തനാട്ടുകര മണ്ഡല ത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ക്കാണ മൊമെന്റൊ നല്‍കിയത്.

കെ.എസ്.യു എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് സി.കെ ഷാഹിദ്, ജനറല്‍ സെക്രട്ടറി സഹല്‍ പുളിക്കല്‍, വൈസ് പ്രസിഡന്റ് മാരായ ജസീല്‍ ഹംസ, അപ്പുട്ടന്‍,മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷെബിന്‍ ആലിക്കല്‍ ഭാരവാഹികളായ ഷാനില്‍ മംഗലത്ത്, ഹനാന്‍, ഇജ്ജാസ്, ഷഹബാസ് മുന്ന, വസീം, റഹ്മത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഹമ്മദ് സുബൈര്‍, ടി.കെ സാജിദ്, നാസര്‍ കാപ്പുങ്ങല്‍, റസാഖ് മംഗലത്ത്,റഫീഖ് കൊടക്കാട്, അയ്യപ്പന്‍, സക്കീര്‍, തുടങ്ങിയവര്‍ സന്നിഹിതരായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!