തെങ്കര:പരിക്കേറ്റ നിലയില്‍ കനാല്‍ കണ്ടെത്തിയ മ്ലാവിനെ വനം വകുപ്പ് രക്ഷപ്പെടുത്തി ചികിത്സ നല്‍കി.ഏകദേശം എട്ട് വയസ്സ് പ്രായം മതിക്കുന്ന മ്ലാവിനെ ഇന്ന് രാവിലെയോടെയാണ് ആനമൂളി ചെക്‌പോസ്റ്റിന് സമീപത്തുള്ള കനാലില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ വനംവകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു. ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നുള്ള വനപാലകരും,ആര്‍ആര്‍ടീമും സ്ഥലത്തെത്തി മ്ലാവിനെ കരക്ക് കയറ്റി മണ്ണാര്‍ക്കാട് മൃഗാശുപത്രിയി ലെത്തിച്ച് ചികിത്സ നല്‍കി.വനത്തില്‍ നിന്നും വഴിതെറ്റിയെത്തി കനാലില്‍ അകപ്പെട്ടതായിരിക്കാമെന്നാണ് നിഗമനം.മാന്‍ ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിരീക്ഷണത്തിലാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!