മണ്ണാര്‍ക്കാട്:ഇന്ധന വിലവര്‍ധനവിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മണ്ണാര്‍ക്കാട് കോടതിപ്പടി പെട്രോള്‍ പമ്പിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി.സിപിഎം ഏരിയ കമ്മിറ്റി അംഗം കെപി മസൂദ് ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം ഹമീദ് പള്ളത്ത് അധ്യക്ഷനായി .കെപിവിയു സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട്,റഷീദ് ബാബു,കെപി അഷ്റഫ്,അഷ്റഫ് ചങ്ങലീരി എന്നിവര്‍ സംസാ രിച്ചു.സമിതി ഏരിയ സെക്രട്ടറി മുഹമ്മദാലി സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.