മണ്ണാര്‍ക്കാട്:കേരള പ്രവാസി സംഘം മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി പോസ്റ്റ് ഓഫീസിന് മുന്പില് പ്രതിഷേധം സംഘടിപ്പിച്ചു.കേന്ദ്ര സര്‍ക്കാര്‍ പ്രവാസി കളോടുള്ള അവഗണന അവസാനിപ്പിക്കുക, ഇന്ധന വില കുറയ്ക്കുക, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കുക, പ്രവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കു ക, കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പിന്തുണ നല്‍കുക, യുഡിഎഫി ന്റെ വഞ്ചന തിരിച്ചറിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന പ്രതിഷേധ ദിനം ജില്ല പ്രസിഡണ്ട് അഡ്വ.മജീദ് ഉദ്ഘാടനം ചെയ്തു.സിഐടിയു ജില്ല കമ്മറ്റി അംഗം കെപി മസൂദ്, പിഎം ബഷീര്‍, ജോസ് മത്തായി, മൊയ്തീന് ആലിക്കല്‍, അബ്ദു തെങ്കര എന്നിവര്‍ സംസാരിച്ചു.