കാഞ്ഞിരപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തി ല്‍ നടന്നുവരുന്ന ഇന്‍സ്റ്റിട്യൂഷണല്‍ കോറന്റൈന്‍ കേന്ദ്രങ്ങള്‍ നിര്‍ ത്തലാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി ഡയറക്ട ര്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തി. പ്രവാസി വിരുദ്ധ ഉത്തരവ് പിന്‍വലിക്കുക, ഹോം ക്വാറന്റയിന്‍ സൗകര്യമില്ലാത്തവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റ യിന്‍ പുനസ്ഥാപിക്കുക, പ്രവാസി വിരുദ്ധ നിലപാടുകള്‍ തിരുത്തു ക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കാഞ്ഞിരപ്പുഴ പഞ്ചായത്തി ലെ ചിറക്കല്‍പ്പടിയിലെ വില്ലേജ് ഓഫീസിലേക്കാണ് മാര്‍ച്ച് നട ത്തിയത്. പാലക്കാട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി മൊയ്തു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡ ണ്ട് മുസ്തഫ താഴത്തേതില്‍ അധ്യക്ഷത വഹിച്ചു. അബ്ബാസ് കൊറ്റി യോട്, സി.ടി അലി, സുനീര്‍ പാണക്കാടന്‍, ബിലാല്‍ മുഹമ്മദ്, സമദ് കരിമ്പനോട്ടില്‍, എം.ടി ഹക്കീം, ആലി മുഹമ്മദ്, കെ.പി ജാഫര്‍, ഷഫീഖ് വിയ്യക്കുറുശ്ശി, ഫസല്‍, ഫവാസ്, ആശിഖ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ആബിദ് പൊന്നേത്ത് സ്വാഗതവും ട്രഷറര്‍ സലാം കൊറ്റിയോട് നന്ദിയും പറഞ്ഞു.