കോട്ടോപ്പാടം: നാടണയുന്ന പാവപ്പെട്ട പ്രവാസികള്‍ക്കു തദ്ദേശ സ്ഥാ പനങ്ങള്‍ നടത്തി വരുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് കേന്ദ്ര ങ്ങള് നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോട്ടോപ്പാടം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തി ല്‍ കോട്ടോപ്പാടം 2 വില്ലേജ് ( ആര്യമ്പാവ്) ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡണ്ട് ഗഫൂര്കോല്കളത്തില് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡണ്ട് പടുവില്‍ കുഞ്ഞിമുഹ മ്മദ് അധ്യക്ഷത വഹിച്ചു. പടുവില്‍ മൊയ്തീന്,പാറയില്‍ അലി, വി. കെ അലി, ഫൈസല്‍ബാബു പാറയില്‍, സി.കെ റിയാസ് മാസ്റ്റര്‍, സി.കെ സുബൈര്‍, സിടി.മൊയ്തുട്ടി,സലീം മാസ്റ്റര്‍,ഫഹദ് കൊമ്പത്ത്, അന്‍വര്‍ പടുവില്‍,ഇഖ്ബാല്‍,ഉനൈസ്,വികെ ബഷീര്‍, ജാഫര്‍, ഷിഹാബ്, റഷീദ്,അഷ്രഫ്,ഹബീബ് എന്നിവര്‍ സംസാരിച്ചു. മടങ്ങി വരുന്ന പ്രവാസികളെ ക്വാറന്റൈന് ചെയ്യാനുള്ള സൗകര്യങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചു.