കോട്ടോപ്പാടം:മേയാന്‍ വിട്ട പശുവിനെ ആക്രമിച്ചതായി പരാതി. കോട്ടോപ്പാടം പുറ്റാനിക്കാടാണ് സംഭവം.ഇന്നലെ വൈകീട്ട് അഞ്ചര യോടെ കച്ചേരിപ്പറമ്പ് അതിര്‍ത്തിയില്‍ വനമേഖലക്കടുത്ത് മേയു ന്നതിനിടെയാണ് പശുവിന് നേരെ വന്യജീവിയുടെ ആക്രമണം ഉണ്ടായതെന്നാണ് പരാതി.കിഴക്കേക്കര വീട്ടില്‍ പൗലോസ് ഏലിയാ സ് എന്നിവരുടെ പശുക്കളാണ് പറമ്പില്‍ മേഞ്ഞിരുന്നത്. കടുവ യാണെന്നാണ് പറയപ്പെടുന്നത്.തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേ ഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.കാല്‍പ്പാടുകളും മറ്റും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വനപാലകര്‍ പറഞ്ഞു.