മണ്ണാര്‍ക്കാട്:ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് (എ ഐയുഡബ്ല്യുസി) നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവി രുദ്ധ നയങ്ങള്‍ക്കും,ഇന്ധന വിലവര്ധനവിനെതിരെയായിരുന്നു സമരം.ഡിസിസി ജനറല്‍ സെക്രട്ടറി പി ആര് സുരേഷ് ഉദ്ഘാടനം ചെയ്തു.വിസി രാമദാസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറ ല്‍ സെക്രട്ടറി പി മുരളിധരന് മുഖ്യപ്രഭാഷണം നടത്തി. പ്രവാസി കോണ്‍ഗ്രസ്സംസ്ഥാന സെക്രട്ടറി സക്കീര്‍ തയ്യില്‍,ഓങ്ങല്ലൂര്‍ ഹംസ,ഉമര്‍ഖത്താബ് എന്‍,എ ശെല്‍വരാജ്,ഉസ്മാന് പാലക്കാഴി, വി.ശശി,സക്കീര്‍ ഹുസൈന് സി ടി എന്നിവര്‍ സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കു ക, പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയ ആവശ്യ ങ്ങള് ഉന്നയിച്ചായിരുന്നു ധര്‍ണ.