ഒറ്റപ്പാലം:തച്ചനാട്ടുകര കുന്നുംപുറത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ നിന്നും ഒരു പവര്‍ ടില്ലര്‍ ഉള്‍പ്പടെ ഏഴ് വാഹനങ്ങള്‍ ഒറ്റപ്പാലം റെവന്യു ഡിവിഷന്‍ പരിധിയില്‍ നിന്നും സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ സ്‌പെഷ്യല്‍ സ്‌ക്വാ ഡ് പിടികൂടി. അനധി കൃത മണ്ണ്,മണല്‍,ക്വാറി ഖനനം,വയല്‍ നിക ത്തല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരുന്ന വാഹനങ്ങളാണ് റെവന്യു സംഘം പിടികൂടിയത്.
ഒറ്റപ്പാലം താലൂക്കില്‍ അമ്പലപ്പാറ അനധികൃതമായി പ്രവര്‍ത്തിക്കു ന്ന കരിങ്കല്‍ ക്വാറിയില്‍ നിന്നും ഒരു ജെ.സി.ബി, ഒരു പവര്‍ ടില്ലര്‍, മണ്ണാര്‍ക്കാട് താലൂക്കില്‍ തച്ചനാട്ടുകര കുന്നുംപുറത്ത് പ്രവര്‍ത്തി ക്കുന്ന കരിങ്കല്‍ ക്വാറിയില്‍ നിന്നും ഒരു പവര്‍ ടില്ലര്‍ ,പട്ടാമ്പി പാല ത്തിനു സമീപം ഡാറ്റാ ബാങ്കിന്റെ ഉള്‍പ്പെട്ട കൃഷി സ്ഥലം നികത്ത ലില്‍ ഏര്‍പ്പെട്ടിരുന്ന ഒരു ഹിറ്റാച്ചി ,തിരുമിറ്റക്കോട് വില്ലേജില്‍ പമ്പ് ഹൗസിനു സമീപം ഭാരതപ്പുഴയില്‍ നിന്നും മണല്‍ കടത്തിയിരുന്ന ഒരു ടിപ്പര്‍ ലോറി, വിളയൂര്‍ കണ്ടേകാവിനു സമീപം കുന്നിടിച്ച് മണ്ണ് കടത്തിയിരുന്ന ഒരു ടിപ്പര്‍ ലോറി ഒരു ജെ സി ബി എന്നിങ്ങനെയാ ണ് റവന്യു വകുപ്പ് പിടികൂടിയത്.
പിടികൂടിയ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനു പുറമെ അനധി കൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും കുന്നിടിച്ച് മണ്ണ് കട ത്തിയതിനും ചളവറ ,അമ്പലപ്പാറ, വിളയൂര്‍, കപ്പൂര്‍ എന്നീ സ്ഥല ങ്ങളില്‍ ഉള്‍പ്പെടെ 9 കേസുകളില്‍ നിയമ നടപടി സ്വീകരിക്കുന്ന തിനും പിഴ ഈടാക്കുന്നതിനും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് നിര്‍ദേശം നല്‍കിയതായി സബ് കളക്ടര്‍ അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്ക് ഡെപ്യൂട്ടി തഹല്‍സിദാര്‍ എന്‍ ശിവരാമന്‍, വില്ലേജ് ഓഫീസര്‍മ്മാരായ കെ.സി കൃഷ്ണകുമാര്‍ ,പി കെ മോഹനന്‍, എന്‍.എ ബിജു, ടി.എസ് അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.