മണ്ണാര്‍ക്കാട് : ‘അധ്യാപനം കരുതലാണ് ഹൃദയാക്ഷരം – 2020’ അധ്യാ പക സംഘടനയായ കേരള സ്‌കൂള്‍ ടീച്ചേര്‍സ് മൂവ്‌മെന്റ് (കെഎസ്ടി എം) മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മിറ്റി പഠനോപകരണ വിതരണം നടത്തി.സബ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് ഒന്ന് മുത ല്‍ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന തിരെഞ്ഞെടുത്ത വിദ്യാര്‍ത്ഥി കള്‍ക്കാണ് 1000 രൂപയോളം വിലവരുന്ന പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തത്. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് അഹ്മദ് സഈദ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎംജില്ലാ വൈസ് പ്രസിഡന്റ് ടി.എ.സിദ്ധീഖ് മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂ ള്‍ പി.ടി.എ പ്രസിഡന്റ് അഫ്‌സലിന് കിറ്റ് നല്‍കി വിതരണേദ്ഘാ ടനം നിര്‍വ്വഹിച്ചു.മണ്ണാര്‍ക്കാട് എ.ഇ.ഒ അനില്‍കുമാര്‍ മുഖ്യ പ്രഭാഷ ണം നിര്‍വഹിച്ചു. പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈ താങ്ങാകുന്ന ഹൃദയക്ഷരം പരിപാടി മാതൃകാപരമാണെന്ന് അദ്ദേ ഹം പറഞ്ഞു.കെ. എസ്. ടി. എം മണ്ണാര്‍ക്കാട് സബ് ജില്ല കമ്മിറ്റി പ്രസിഡന്റ് സി. അഷറഫ് അധ്യക്ഷത വഹിച്ചു. ജി.എം.യു.പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ വിനോദ് കുമാര്‍, കാസിം മാഷ്, അബുബി ന്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.സബ്ജില്ലാ സെക്രട്ടറി ശൈഖ് മുത്തുട്ടി സ്വാഗതവും സബ്ജില്ലാ വൈസ് പ്രസിഡന്റ് ഡോക്ടര്‍ അബ്ദുലത്തീഫ് നന്ദിയും പറഞ്ഞു.കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി രക്ഷിതാ ക്കളും അധ്യാപകരും കിറ്റുകള്‍ ഏറ്റുവാങ്ങി.