മണ്ണാര്‍ക്കാട്:മാനസിക അസ്വാസ്ഥ്യമുള്ള മാതാവ് മകനെ കുത്തി കൊലപ്പെടുത്തി.കോട്ടോപ്പാടം ഭീമനാട് വടശ്ശേരിപ്പുറം നാലകത്ത് വീട്ടില്‍ സക്കീര്‍ ഹുസൈന്റ മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (7) ആണ് കൊല്ലപ്പെട്ടത്.ഇര്‍ഫാന്റെ ഉമ്മ അസ്നത്തിനെ പോലീസ് കസ്റ്റഡിയി ലെടുത്തു.ഇന്ന് പുലര്‍ച്ചെയോടെയാണ് നാടിനെ നടുക്കിയ കൊലപാ തകം അരങ്ങേറിയത്.
അസ്നത്തും ഇര്‍ഫാനും സഹോദരി ഹുസ്നയുമാണ് വീട്ടില്‍ താമസി ക്കുന്നത്.എറണാകുളം ആലുവ സ്വദേശിയായ സക്കീര്‍ ഹുസൈന്‍ ജോലിയുമായി ബന്ധപ്പെട്ട് നാട്ടിലാണ്.പുലര്‍ച്ചെ വീടിന് പുറത്ത് നിന്നും ഇളയ കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്ത് താമസിക്കുന്ന അസ്നത്തിന്റെ ഉമ്മ ആയിഷ എത്തി നോക്കിയപ്പോള്‍ റോഡില്‍ കിടക്കുന്ന കുട്ടിയെയാണ് കണ്ടത്.തുടര്‍ന്ന് വീട്ടിനകത്ത് കയറി നോക്കിയപ്പോള്‍ ഹാളില്‍ രക്തം തളം കെട്ടി കിടക്കുന്നതും കുത്തേ റ്റ് കിടക്കുന്ന ഇര്‍ഫാനേയുമാണ് കണ്ടതോടെ വിവരം അയല്‍വാസി കളെയും ഇവര്‍ അറിയിക്കുകയായിരുന്നു.നാട്ടുകല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.ഷൊര്‍ണൂര്‍ ഡിവൈഎസ്പി മുരളീധരന്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി.ഡോഗ് സ്‌ക്വാഡ്,ഫോറന്‍സിക്,വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇര്‍ഫാന്റെ മുതുകിലും തലയ്ക്ക് പിറകിലുമാണ് കുത്തേറ്റത്.രക്തം വാര്‍ന്നാണ് ഇര്‍ഫാന്‍ മരിച്ചതെന്ന് കരുതുന്നു.അസ്‌നത്ത് വീടിന് പുറത്തേക്കെറിഞ്ഞ ഇളയ കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നു മില്ല.അസ്നത്ത് അഞ്ച് വര്‍ഷത്തോളമായി മാനസിക രോഗത്തിന് ചികിത്സ നടത്തി വരുന്നതായി പോലീസ് പറഞ്ഞു.ഇതിന് മുമ്പ് ഇവര്‍ അക്രമാസക്തയായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.