പാലക്കാട്: കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതിരോധ/സുരക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ ഓട്ടോറിക്ഷകളിലും മറ്റ് ടാക്സി വാഹനങ്ങളിലും ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മധ്യേ വേര്‍തിരിവിനായി സുതാര്യ മായ ഒരു അക്രിലിക് ഷീറ്റുകൊണ്ട് കവചം നിര്‍മ്മിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഡ്രൈവര്‍ സീറ്റും പാസഞ്ചര്‍ കമ്പാര്‍ട്ട്മെന്റും ഇപ്രകാരം ജൂണ്‍ 29 നകം വേര്‍തിരിക്കേ ണ്ടതാണ്. ഓട്ടോറിക്ഷാ/ടാക്സി ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെ യും സുരക്ഷ-മുന്‍ നിര്‍ത്തിയും സമ്പര്‍ക്ക/സമൂഹ വ്യാപനം ഒഴിവാ ക്കുന്നതിനുമാണിത്. തുടര്‍ന്നുളള വാഹന പരിശോധനയില്‍ കവചമില്ലാതെ ഓടുന്ന ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.