മണ്ണാര്‍ക്കാട്:കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച വാടക ഇളവ് ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ല യില്‍ 250 ലധികം കേന്ദ്രങ്ങളില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ വ്യാപാരികള്‍ ധര്‍ണ നടത്തും.നഗരസഭ,പഞ്ചായത്ത് കെട്ടിട ങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് കോവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തെ വാടക ഇളവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ എന്നാല്‍ തദ്ദേശസ്വയം ഭരണ വകുപ്പ് ഇതുവരെ ഈ വിഷയത്തില്‍ ഒരു ഉത്തരവ് ഇറക്കാത്തതി നാല് വ്യാപാരികള്‍ക്ക് ഇതുവരെയും ഈ ആനുകൂല്യം ലഭ്യമായി ട്ടില്ല.ഇത് സംബന്ധിച്ച് ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും, മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നുവെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല.വാടക ഒഴിവാക്കി നല്കുന്ന വിഷയത്തില്‍ ഉടന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കണമെന്നാണ് ആവശ്യം.