പാലക്കാട്:കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ല യിലെ സഹകരണ ബാങ്കുകളില്‍ നിന്ന് വായപയെടുത്ത നാല് കര്‍ ഷകര്‍ക്കായി 1,50000 രൂപയുടെ കടാശ്വാസം അനുവദിച്ചു. തച്ചമ്പാറ, കാരാകുറിശ്ശി, കല്ലടിക്കോട് സര്‍വീസ് സഹകര ബാങ്കുകളില്‍ നിന്നായി വായ്പ എടുത്ത കര്‍ഷകര്‍ക്കാണ് കടാശ്വാസം അനുവദിച്ചി ട്ടുള്ളത്. ഇതിന് പുറമെ കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്ത ഒരു കര്‍ഷകന് 6000 രൂപയുടെ കടാശ്വാസവും അനുവദിച്ചിട്ടുണ്ട്. കടാശ്വാസം ലഭിച്ച കര്‍ഷകരുടെ പേരും തുകയും ബന്ധപ്പെട്ട ബാങ്കിന്റെ ഹെഡ് ഓഫീസിന്റെയും ശാഖകളുടെയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) അനിത.ടി.ബാലന്‍ അറിയിച്ചു.