കാഞ്ഞിരപ്പുഴ:എന്റെ ഗ്രാമം കര്‍ഷ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പുഴ വിയ്യക്കുറിശ്ശിയില്‍ ഒരേക്കര്‍ തരിശ് നിലത്ത് പച്ചക്ക റി കൃഷിയിറക്കി.വിത്ത് നടീല്‍ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് മണികണ്ഠന്‍ നിര്‍വ്വഹിച്ചു.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് ലിലീപ് മാസ്റ്റര്‍ ബ്ലോക്ക് മെമ്പര്‍ രുഗ്മണി രാമ ചന്ദ്രന്‍,മെമ്പര്‍മാരായ വി കെ ഷംസുദ്ദീന്‍, ഉണ്ണി,റഷീദ ,അബ്ദുള്ള, ഗോപിനാഥന്‍,സിദ്ധിക്ക്,വിജെ ജോസഫ്, രതീഷ്, ഫാറൂഖ്, ഷഹീര്‍, സജിത്ത്,നിസാര്‍,പ്രശാന്ത്,സുമേഷ്,സുധീഷ്,നൗഷാദ് എന്നിവര്‍ സംസാരിച്ചു.വിജയേഷ് സ്വാഗതം പറഞ്ഞു.കാര്‍ഷിക വികസനം ലക്ഷ്യമിട്ട് കഴിഞ്ഞ ആറ് മാസത്തോളമായി കാഞ്ഞിരപ്പുഴ പഞ്ചാ യത്തിലെ 19-ാം വാര്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന കൂട്ടായ്മ യാണ് എന്റെ ഗ്രാമം.25 പേരുടെ പങ്കാളിത്തത്തോടെ ഒരു വര്‍ഷ ത്തേക്കാണ്കൃഷി.പയര്‍,വെണ്ട,വഴുതന,മുളക്,മത്തന്‍,കുമ്പളം,ചീര എന്നിവയാണ് കൃഷി ചെയ്യുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!