മണ്ണാര്‍ക്കാട്:വിദ്യാര്‍ഥികളുടെ അവസരങ്ങളും അഭിരുചികളും മന സ്സിലാക്കി വേണം പുതിയ കാലത്തെ അധ്യാപന രീതികളെന്നും സാങ്കേതിക വിദ്യ പിടിമുറുക്കിയ ആശയവിനിമയ കാലത്ത് ഭാവി തലമുറക്ക് ദിശാബോധം നല്‍കേണ്ടത് അധ്യാപകരുടെ ശ്രേഷ്ഠമായ ഉത്തരവാദിത്തമാണെന്ന് വി.കെ.ശ്രീകണ്ഠന്‍ എം.പി.കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ഉപജില്ല ഘടകം പുറത്തിറക്കിയ ഫോട്ടോ ഡയറക്ടറി പ്രകാശനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ ത്തനത്തോടൊപ്പം സാമൂഹ്യ സേവന രംഗത്തും അധ്യാപകരുടെ അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന കേരള ത്തിലെ ഏറ്റവും വലിയ അധ്യാപക സംഘടനയാണ് കെ പി എസ് ടി എ.സമൂഹത്തിന് ഗുണകരമായരീതിയില്‍ ഡിജിറ്റല്‍ വിപ്ലവത്തിന് ആക്കംകൂട്ടലാണ് അധ്യാപക ലക്ഷ്യമെന്നും മണ്ണാര്‍ക്കാട് ഉപജില്ല ഘടകത്തിന്റെ ഈ സംരംഭം മാതൃകാപരമെന്നും അദ്ദേഹം പറ ഞ്ഞു.ബ്രാഞ്ച് തലം മുതല്‍ഉപ ജില്ലാ സംസ്ഥാന ഭാരവാഹികള്‍ വരെ ഉള്‍പ്പെടുന്ന വിവരണമാണ് ഫോട്ടോ ഡയറക്ടറി.ഉപ ജില്ലാ പ്രസിഡ ന്റ് നൗഷാദ് ബാബു,സെക്രട്ടറിസജീവ് ജോര്‍ജ്,ട്രഷറര്‍ ബഷീര്‍ യു.കെ,നൗഫല്‍താളിയില്‍,എം.വിജയരാഘവന്‍,ആര്‍.ജയമോഹന്‍തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു