തച്ചമ്പാറ:കമ്മ്യൂണിറ്റി കിച്ചണിലേക്ക് ലഭിച്ച അരി മറിച്ചു വില്‍ ക്കുകയും, കൃത്രിമം കാണിക്കുകയും ചെയ്തു എന്ന പരാതിയെ തുടര്‍ന്നു പാലക്കാട് ജില്ലയിലെ തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ടി.എസ്.ഗോപികൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു.കോവിഡ് 19 പശ്ചാലത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങള് ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് സ്കൂളുകളിലെ അരി നല്കാന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ തച്ചമ്പാറ ദേശബന്ധു സ്കൂളില്‍ നിന്നും കമ്മ്യൂ ണിറ്റി കിച്ചണിലേക്ക് നല്കിയ അരി സ്റ്റോക്ക് രജിസ്റ്ററില്‍ ചേര്ക്കു കയോ,പഞ്ചായത്തില്‍ സൂക്ഷിക്കുകയോ,കമ്മ്യൂണിറ്റി കിച്ചണിന്റെ ഉപയോഗത്തിനായി നല്‍കുകയോ ചെയ്യാതെ മറ്റാര്‍ക്കോ കൈമാറി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മുഖേന പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന് നടപടി സ്വീകരിച്ചിട്ടുള്ളത്.