മേലാമുറി : ഇന്ത്യ -ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷ ത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും കമ്യൂണിസ്റ്റ് ചൈനയുടെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് കമ്യൂണിസ്റ്റ് ചൈനയുടെ പതാക കത്തിച്ചുകൊണ്ടും യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചു.
മേലാമുറിയിൽ നടന്ന പരിപാടി ബി.ജെ.പി ജില്ല അധ്യക്ഷൻ അഡ്വ.ഇ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.യുവമോർച്ച ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ അധ്യക്ഷത വഹിച്ചു ബി.ജെ. പി മണ്ഡലം ഉപാധ്യ ക്ഷൻ എം.സുനിൽ, സംസ്ഥാന കൗൺസിൽ അംഗം സി.മധു, ആജേഷ്, വിഷ്ണു ഗുപ്ത എന്നിവർ പങ്കെടുത്തു.