പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 20) 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനു പുറമെ ജില്ലയിൽ 10 പേർ രോഗമുക്തരയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ഡൽഹി-2
കോട്ടായി സ്വദേശി (44 പുരുഷൻ),
ഷൊർണൂർ സ്വദേശി (36 പുരുഷൻ)

യുഎഇ-5
കരിമ്പുഴ സ്വദേശി (52 പുരുഷൻ),
വല്ലപ്പുഴ ചെറുകോട് സ്വദേശി (35 പുരുഷൻ),
പരുതൂർ സ്വദേശി (46 പുരുഷൻ),
തേങ്കുറിശ്ശി സ്വദേശി (48 പുരുഷൻ),
കടമ്പഴിപ്പുറം കുനിപ്പാറ സ്വദേശി (31 പുരുഷൻ)

രാജസ്ഥാൻ-1
കാരാകുറുശ്ശി സ്വദേശി (28 പുരുഷൻ)

സൗദി-1
ഷൊർണൂർ ആറാണി സ്വദേശി (25 പുരുഷൻ)

കർണാടക-2
പെരുമാട്ടി സ്വദേശി (30 പുരുഷൻ),
വണ്ടാഴി മംഗലംഡാം സ്വദേശി (35 പുരുഷൻ)

തമിഴ്നാട്-5
മംഗലാംകുന്ന് പൂക്കോട്ടുകാവ് സ്വദേശി (20 സ്ത്രീ),
ഷൊർണൂർ കവളപ്പാറ സ്വദേശി (60 പുരുഷൻ),
മണ്ണൂർ പത്തിരിപ്പാല സ്വദേശി (30 പുരുഷൻ),
പല്ലശ്ശന തോട്ടുംകുളമ്പ് സ്വദേശികളായ (41 പുരുഷൻ,12 പെൺകുട്ടി)

ബഹ്റൈൻ-1
കൊടുവായൂർ എത്തനൂർ സ്വദേശി(35 പുരുഷൻ)

ഖത്തർ-3
തെങ്കര സ്വദേശി (31 പുരുഷൻ),
വെള്ളിനേഴി സ്വദേശി (31 പുരുഷൻ),
കടമ്പഴിപ്പുറം സ്വദേശി (28 പുരുഷൻ)

മഹാരാഷ്ട്ര-2
ചിറ്റൂർ സ്വദേശി (27 പുരുഷൻ),
വടക്കഞ്ചേരി പന്നിയങ്കര സ്വദേശി (24 സ്ത്രീ)

കുവൈത്ത്-1
വെള്ളിനേഴി സ്വദേശി (30 പുരുഷൻ)

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 135 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ അഞ്ച്പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

കോവിഡ് 19: ജില്ലയില്‍ 135 പേര്‍ ചികിത്സയില്‍

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 135 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 24 പേര്‍ നിരീക്ഷണത്തിലുമുണ്ട്. ഇന്ന് (ജൂണ്‍ 20) ജില്ലയില്‍ 23 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 18 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 15438 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 14490 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 337 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 200 പേർ രോഗമുക്തി നേടി. ഇന്ന് 342 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 229 സാമ്പിളുകളും അയച്ചു. ഇനി 948 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 52674 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 774 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 9166 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.

സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 2814 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.

ജില്ലയിൽ ഇന്ന് രോഗമുക്തരായത് 10 പേർ

ജില്ലയിൽ ഇന്ന്(ജൂൺ 20) 10 പേർ രോഗമുക്തി നേടിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പൊൽപ്പുള്ളി സ്വദേശി (37 പുരുഷൻ), കൊപ്പം സ്വദേശി (24 പുരുഷൻ), കുന്നത്തൂർമേട് സ്വദേശി (33 പുരുഷൻ), പനമണ്ണ സ്വദേശികളായ മൂന്നുപേർ (30,23,27 പുരുഷന്മാർ), കടമ്പഴിപ്പുറം സ്വദേശി (62 പുരുഷൻ), പെരിങ്ങോട് സ്വദേശി (30 സ്ത്രീ), മണ്ണാർക്കാട് സ്വദേശി (45 പുരുഷൻ), തിരുമിറ്റക്കോട് സ്വദേശി (54 പുരുഷൻ) എന്നിവരാണ് ഇന്ന് രോഗ മുക്തരായത്. നിലവിൽ ജില്ലയിൽ 135 കോവിഡ് 19 രോഗ ബാധിതരാണ് ചികിത്സയിലുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!